HealthQatar

ജീവൻ അപകടത്തിലായ രോഗിയെ റെക്കോർഡ് സമയത്തിൽ രക്ഷിച്ച് എച്ച്എംസി ആംബുലൻസ് ടീം

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ആംബുലൻസ് സർവീസ് ടീമും എച്ച്എംസിയുടെ ഹാർട്ട് ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവൻ അപകടത്തിലായി പോകുമായിരുന്ന അടിയന്തരാവസ്ഥയിൽ ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ വിജയകരമായി സഹായിച്ചു.

ഹൃദയാഘാതം ബാധിച്ച രോഗിയെ എച്ച്എംസിയുടെ പാരാമെഡിക്കൽ, മെഡിക്കൽ ടീമുകൾ അവരുടെ സംയുക്ത പരിശ്രമത്തിലൂടെയും ജോലിയോടുള്ള പ്രൊഫഷണൽ സമീപനത്തിലൂടെയും റെക്കോർഡ് സമയത്തിനുള്ളിലാണ് രക്ഷപ്പെടുത്തിയത്.

എമർജൻസി കോൾ ലഭിച്ചതിന് ശേഷം, എട്ടു മിനിറ്റിനുള്ളിൽ ഒരു ആംബുലൻസ് യൂണിറ്റ് അടുത്തുള്ള ആംബുലൻസ് ഡിസ്പാച്ച് പോയിന്റിൽ നിന്ന് രോഗിയുടെ സ്ഥലത്ത് എത്തിച്ചേർന്നു.

രോഗിക്ക് നെഞ്ചുവേദനയായിരുന്നു, ആംബുലൻസ് സംഘം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനിടെ, രോഗി അബോധാവസ്ഥയിലാവുകയും ശ്വാസവും ഹൃദയമിടിപ്പും നിലക്കുകയും ചെയ്തു. ഇതോടെ പൾസ് പുനരുജ്ജീവിപ്പിക്കാൻ മൂന്ന് വൈദ്യുത ഷോക്കുകൾ നൽകി. ഇതിനു പുറമെ രോഗിക്ക് സാധാരണ ചികിത്സകൾ നൽകുകയും ഹാർട്ട് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

ഹൃദ്രോഗികൾക്കും മറ്റ് അത്യാഹിത സാഹചര്യങ്ങൾക്കും പരിചരണം നൽകുമ്പോൾ അടിയന്തര ഘട്ടങ്ങളോടുള്ള ദ്രുത പ്രതികരണത്തിന്റെ പ്രാധാന്യമുള്ള ഇത്തരം കേസുകൾക്കുള്ള സ്റ്റാൻഡേർഡ് നടപടിക്രമങ്ങളാണ് ഇവയെന്ന് ആംബുലൻസ് സർവീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദർവിഷ് വിശദീകരിച്ചു.

“ഗുരുതരമായ ഹൃദ്രോഗമുള്ള രോഗികളുടെ വിലയിരുത്തലും പരിചരണവും ആംബുലൻസ് ടീം വേഗത്തിൽ നടത്തണം. ഹൃദയസംബന്ധമായ അത്യാഹിതങ്ങളുള്ള രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ ഞങ്ങളുടെ പാരാമെഡിക്കുകൾക്ക് ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ പരിശീലനം ലഭിക്കുന്നു.” അദ്ദേഹം കുറിച്ചു.

കൂടാതെ, ഗുരുതരമായ കേസുകളിൽ ആംബുലൻസിൽ ഇലക്‌ട്രോകാർഡിയോഗ്രാഫി (ഇസിജി) നടത്തുകയും ഫലങ്ങൾ വിലയിരുത്താൻ  ഹാർട്ട് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് അയക്കുകയും രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ ഉടനടി ചികിത്സയ്‌ക്കു വിധേയമാക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button