HealthQatar

ഹമദ് മെഡിക്കൽ കോർപ്പറേഷൻ കൂടുതൽ ഡെസേർട്ട് ആംബുലൻസുകൾ കൂട്ടിച്ചേർക്കും

ദുർഘടമായ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ഫോർ വീൽ സ്ട്രോങ്ങ് വാഹനങ്ങളായ ഡെസേർട്ട് ആംബുലൻസുകൾ കൂടുതൽ കൂട്ടിച്ചേർക്കാൻ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) പദ്ധതിയിട്ടിട്ടുണ്ട്.

“രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിക്കുന്നതിനായി, എച്ച്എംസി ആംബുലൻസ് സർവീസ് ഡെസേർട്ട് ആംബുലൻസ് അവതരിപ്പിച്ചിരുന്നു, ഇത് നല്ല ഫലങ്ങൾ നൽകി” ആംബുലൻസ് സർവീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അലി ഡാർവിഷ് പറഞ്ഞു.

അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കവെ സമീപ ഭാവിയിൽ ഡെസേർട്ട് ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദൂര പ്രദേശങ്ങളിലും മണൽക്കാടുകളിലും എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കാൻ തക്ക കരുത്തുള്ള വലിയ ടയറുകളുള്ള ഫോർ വീൽ വാഹനമാണ് ഡെസേർട്ട് ആംബുലൻസ് എന്ന് അദ്ദേഹം പറഞ്ഞു.

“വാഹനം ഈ ആവശ്യത്തിനായി പ്രത്യേകം ഇറക്കുമതി ചെയ്തതാണ്, ആവശ്യമായ മാറ്റങ്ങൾക്ക് ശേഷം അത് സർവീസിലേക്ക് ചേർത്തു. ഇത് രോഗികൾക്ക് വളരെ സൗകര്യപ്രദമാണ്, കൂടാതെ മെഡിക്കൽ ഉപകരണങ്ങളും കിടക്കയും അതിൽ സജ്ജീകരിച്ചിരിക്കുന്നു.” ഡാർവിഷ് പറഞ്ഞു.

ആംബുലൻസ് സർവീസ് പോയിന്റുകൾ വിതരണം ചെയ്തിരിക്കുന്നത് ജനസാന്ദ്രതയനുസരിച്ചല്ല, മറിച്ച് ഒരു നിശ്ചിത സ്ഥലത്ത് നിന്ന് ലഭിക്കുന്ന കോളുകളുടെ എണ്ണമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button