HealthQatar

അറബ് ഹോസ്പിറ്റൽസ് ഫെഡറേഷന്റെ അവാർഡ് സ്വന്തമാക്കി എച്ച്എംസി

സെപ്തംബർ 25ന് അബുദാബിയിൽ അറബ് ഹോസ്പിറ്റൽസ് ഫെഡറേഷൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷന് (എച്ച്എംസി) ടെലിഹെൽത്തിലെ ഇന്നൊവേഷൻസ് വിഭാഗത്തിൽ ഡിജിറ്റൽ പരിവർത്തനത്തിനുള്ള ഗോൾഡ് ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു.

COVID-19 പാൻഡെമിക് സമയത്തും അതിനുശേഷവുമുള്ള ശ്രദ്ധേയമായ സംഭാവനയ്ക്കുള്ള അംഗീകാരമായാണ്, എച്ച്എംസിയുടെ മാനസികാരോഗ്യ സേവനം നടത്തുന്ന ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈനിന്റെ ഫലപ്രദമായ പ്രവർത്തനത്തിന് അവാർഡ് ലഭിച്ചത്.

അവാർഡ് ദാന ചടങ്ങിൽ എച്ച്എംസിയെ പ്രതിനിധീകരിച്ച് പൊതുജനാരോഗ്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ മുഹമ്മദ് മുബാറക് അൽ നോയിമി, അലി അൽ ഖാതർ, പൊതുജനാരോഗ്യ മന്ത്രിയുടെ കമ്മ്യൂണിക്കേഷൻസ് അഡൈ്വസറും ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻസ് സുപ്രീം കമ്മിറ്റി ചെയർമാനുമായ എച്ച്എംസിയിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാദ് അൽ ദോസരിയും പങ്കെടുത്തു.

NMHH സൗജന്യമായി പ്രത്യേക മാനസികാരോഗ്യ സേവനം നൽകുന്നു. പ്രതിമാസം 1200 കോളുകൾ സ്വീകരിക്കുകയും വെർച്വൽ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. NMHHന് ഫോൺ അല്ലെങ്കിൽ വീഡിയോ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്യാൻ കഴിയും.

ആരോഗ്യ പരിപാലന മേഖല, നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായ നേതാക്കൾ, സ്ഥാപനങ്ങൾ, നിക്ഷേപം ശക്തിപ്പെടുത്തൽ, രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തൽ, കാര്യക്ഷമത വർധിപ്പിക്കൽ, ചെലവ് കുറയ്ക്കൽ, പരിചരണത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കൽ, മുൻകൂർ ഗവേഷണം, ഹെൽത്ത് കെയർ മേഖലയ്ക്ക് നേതൃത്വം നൽകൽ എന്നിവയ്ക്കാണ് ഈ അവാർഡ് സമർപ്പിക്കുന്നതെന്ന് അറബ് ഹോസ്പിറ്റൽസ് ഫെഡറേഷൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button