QatarUpdates

ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന് എച്ച്എംസി

ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി.

രോഗികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാനും സ്ഥിരീകരിക്കാത്ത സോഴ്സുകളിൽ നിന്ന് അയക്കുന്ന SMS സന്ദേശങ്ങൾ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എച്ച്എംസി ഓർമ്മിപ്പിച്ചു.

ഉപയോക്താവിന്റെ ഹെൽത്ത് കാർഡ് കാലഹരണപ്പെടാൻ പോകുന്നു എന്ന രീതിയിലുള്ള വ്യാജ സന്ദേശത്തെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്, ലിങ്ക് വഴി കാർഡ് പുതുക്കാൻ സന്ദേശം ഉപയോക്താവിനെ പ്രേരിപ്പിക്കുന്നു.

സ്‌കാം ടെക്‌സ്‌റ്റിന്റെ ഫോട്ടോ HMC പങ്കിടുകയും അത് തെറ്റാണെന്ന് അടയാളപ്പെടുത്തുകയും ചെയ്തു.

“ഈ സന്ദേശങ്ങളിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഹെൽത്ത് കാർഡോ അപ്ഡേറ്റ് ചെയ്യുന്നതായി അവകാശപ്പെടുന്ന വഞ്ചനാപരമായതോ സംശയാസ്പദമായതോ ആയ ലിങ്കുകൾ അടങ്ങിയിരിക്കാം.” HMC കൂട്ടിച്ചേർത്തു.

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് ഉൾപ്പെടുന്ന ഔദ്യോഗിക സന്ദേശത്തിലൂടെയാണ് ഹെൽത്ത് കാർഡ് പുതുക്കൽ ആരംഭിച്ചതെന്ന് അവർ സ്ഥിരീകരിച്ചു. (https://services.hukoomi.gov.qa/en/e-services/renew-health-card)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button