HealthQatar

ഫെബ്രുവരി 6 മുതൽ ജനനസർട്ടിഫിക്കറ്റുകൾ നേരിട്ടു വാങ്ങാം

ഫെബ്രുവരി 6 ഞായറാഴ്ച മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് ഈ സേവനങ്ങൾ നിർത്തി വെച്ചിരുന്നു.

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഓഫീസ് ബിൽഡിംഗിലെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള 7,8 കൗണ്ടറുകളില്‍ നിന്നും രാവിലെ 7.30 മുതല്‍ 12.30 വരെയാണ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

Birth&[email protected] എന്ന ഇമെയില്‍ വഴി ജനനസർട്ടിഫിക്കറ്റിനു അപേക്ഷിക്കുന്നത് ഫെബ്രുവരി 2 ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button