IndiaQatar

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ത്യ നീട്ടി

അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ ഇന്ത്യൻ സർക്കാർ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു. പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 28ന് ഷെഡ്യൂൾ ചെയ്ത വിദേശ വിമാനങ്ങൾക്കുള്ള വിലക്ക് അവസാനിക്കും.

തിരഞ്ഞെടുത്ത രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറിനു കീഴിലുള്ള ചരക്ക് വിമാനങ്ങളും മറ്റു വിമാനങ്ങളും തുടർന്നും പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. പകർച്ചവ്യാധി സമയത്ത് ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിൽ വ്യവസ്ഥകളോടെ വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള സംവിധാനമാണ് എയർ ബബിൾ കരാർ.

അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലദ്വീപ്, നേപ്പാൾ, നെതർലാന്റ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റുവാണ്ട, സൈഷെൽസ്, ടാൻസാനിയ, ഉക്രെയ്ൻ, യുഎഇ, യുകെ, ഉസ്ബെക്കിസ്ഥാൻ, യുഎസ് തുടങ്ങി 27 രാജ്യങ്ങളിലേക്ക് എയർ ബബിൾ കരാർ നിലവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button