IndiaQatar

ഖത്തറുമായി 20 വർഷത്തെ എൽഎൻജി കരാർ പൂർത്തിയാക്കാൻ ഇന്ത്യ ഒരുങ്ങുന്നു

ഇന്ത്യൻ ഗവൺമെന്റ് പിന്തുണയുള്ള ഗ്യാസ് വിതരണക്കാരായ ഗെയിൽ ഖത്തറുമായുള്ള ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണ കരാർ പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് വ്യവസായ രംഗത്തെ പ്രമുഖർ പറഞ്ഞു.

ലോകത്തെ മുൻനിര കയറ്റുമതിക്കാരായ ഖത്തറിൽ നിന്ന് ഇന്ത്യ പ്രതിവർഷം 1 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വാങ്ങുന്നത് ഈ കരാറിൽ ഉൾപ്പെടും. ഇത് 20 വർഷത്തിലേറെ നീണ്ടുനിൽക്കുമെന്ന് മൂന്ന് വ്യവസായ, വ്യാപാര സ്രോതസ്സുകൾ പറഞ്ഞു.

പ്രതിവർഷം 1.2 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി 7 ബില്യൺ മുതൽ 9 ബില്യൺ ഡോളർ വരെ മൂല്യമുള്ള 14 വർഷത്തെ കരാർ അബുദാബിയിലെ ADNOC പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിനിടെയാണ് ഈ കരാറിന് അന്തിമരൂപമായത്.

വരും ദശകങ്ങളിൽ ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിൽ രാജ്യം ഉയർന്ന വളർച്ചാ നിരക്കിനായി പരിശ്രമിക്കുമ്പോൾ ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഊർജ കരാറുകൾ പൂർത്തിയാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button