IndiaQatar

ഖത്തറിലെ പുതിയ യാത്രാനയം: ഇന്ത്യയിൽ നിന്നും വരുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഖത്തർ പുതിയ യാത്രാനയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ ട്വിറ്ററിലൂടെ ഇന്ത്യന്‍ എംബസി പങ്കുവെക്കുകയുണ്ടായി.

പുതിയ യാത്രാനയം പ്രകാരം റെഡ്-ലിസ്റ്റ് ഹെല്‍ത്ത് മെഷേഴ്‌സ്  ലിസ്റ്റിലുള്ള ഒമ്പത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക.

എംബസി വിശദീകരിച്ച പ്രകാരം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ബാധകമായ നിയമങ്ങള്‍ ഇവയാണ്

റസിഡന്‍സ് പെര്‍മിറ്റുള്ള വാക്‌സിനേഷന്‍ പൂർത്തിയാക്കിയവർ. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചവർ എന്നിവരെ യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ ടെസ്റ്റ്, ദോഹയില്‍ എത്തിയ ശേഷമുള്ള ഹോട്ടല്‍ ക്വാറന്റൈൻ എന്നിവയിൽ നിന്നും ഒഴിവാക്കി. ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ ഇവർ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

വാക്സിനേഷന്‍ സ്വീകരിക്കാത്ത താമസക്കാര്‍ യാത്രയ്ക്ക് പരമാവധി 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം  കാണിക്കണം. ഇവർക്ക് അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈൻ ഉണ്ടാകും, അതിനു ശേഷം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

വാക്‌സിനേഷന്‍ പൂർത്തിയാക്കിയതോ, കൊവിഡ് വന്നു ഭേദമായവരോ ആയ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ യാത്രയ്ക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് ഫലം കാണിക്കുകയും ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഇവർവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തണം. വാക്‌സിന്‍ എടുക്കാത്ത ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കില്ല.

വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിടുകയും 9 മാസം കഴിയാതിരിക്കുകയും ചെയ്ത വ്യക്തികളെയാണ് വാക്‌സിനെടുത്തവരായി പരിഗണിക്കുക. 9 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. അതുപോലെ തന്നെ 9 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് ഭേദമായതിനുള്ള ഔദ്യോഗിക രേഖകളുള്ളവരെയാണ് കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരായി പരിഗണിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button