IndiaQatar

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വ്യാഴാഴ്ച നടക്കും

ഖത്തറിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 27, വ്യാഴാഴ്ച നടക്കും.

ഇന്ത്യന്‍ അംബാസിഡറുടെ അഭാവത്തില്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് ടി.അജ്ഞലീന പ്രേമലതയാണ് ഓപ്പണ്‍ ഹൗസിന് നേതൃത്വം നല്‍കുന്നത്.

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4.30 വരെ എംബസിയില്‍ നേരിട്ടെത്തിയും 4.30 മുതല്‍ 6 മണിവരെ വെബെക്‌സിലും (മീറ്റിംഗ് ഐ.ഡി 23755252347 , പാസ് കോഡ് 112200 ) 55097295 എന്ന ഫോണ്‍ നമ്പര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button