InternationalQatar

ആരോഗ്യ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന സുഡാനിലേക്ക് കൂടുതൽ വൈദ്യസഹായം അയച്ച് ഖത്തർ

ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്ന സുഡാനിലേക്ക് കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ വൈദ്യസഹായം നൽകി ഖത്തർ.

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റിയെ (എസ്ആർ‌സി‌എസ്) പിന്തുണയ്ക്കുന്നതിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർ‌സി‌എസ്) 6 ടൺ വൈദ്യസഹായം കയറ്റി അയച്ചു.

വൈറസിന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ മെഡിക്കൽ മേഖലയെ സഹായിക്കുന്നതിനുമായി ക്യുആർ‌സി‌എസും തുർക്കിഷ് റെഡ് ക്രസന്റും സംയുക്തമായി സഹകരിച്ചതി ഭാഗമാണ് ഏറ്റവും പുതിയ ശ്രമം.

2020ൽ സുഡാനിലേക്ക് അയയ്ക്കുന്ന എട്ടാമത്തെ വൈദ്യസഹായ കയറ്റുമതിയിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റു പല സാധനങ്ങളും അടങ്ങിയിരിക്കുന്നു.

സുഡാനിലെ മരണനിരക്ക് ഇതിനകം 1,468 കവിഞ്ഞു, 23,316 ൽ അധികം അണുബാധകൾ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button