Qatar

ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ചയായി അമ്പത്തിയഞ്ച് ഹോട്ട് എയർ ബലൂണുകൾ ഉയർന്നു

നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഇന്നലെ കത്താറ സൗത്ത് പാർക്ക് ഏരിയയിൽ ആരംഭിച്ചതിനു പിന്നാലെ അമ്പത്തിയഞ്ച് ഹോട്ട് എയർ ബലൂണുകൾ ദോഹയുടെ ആകാശത്ത് വർണക്കാഴ്ചയൊരുക്കി നിൽക്കുന്നു.

ഫെസ്റ്റിവൽ, അതിന്റെ നാലാം പതിപ്പിൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ബലൂൺ ഉപയോഗിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ആദ്യ വർഷം 30 ഹോട്ട് എയർ ബലൂണുകളും രണ്ടാം വർഷം 35ഉം ഓൾഡ് ദോഹ തുറമുഖത്ത് നടന്ന മൂന്നാം പതിപ്പിൽ 50 ഹോട്ട് എയർ ബലൂണുകളുമാണ് ഉണ്ടായിരുന്നത്.

നൂറുകണക്കിനാളുകളാണ് ആദ്യദിനം ബലൂൺ ഫെസ്റ്റിവലിന് ഒഴുകിയെത്തിയത്, പ്രത്യേകിച്ച് കുട്ടികളുമൊത്തുള്ള കുടുംബങ്ങൾ.

ഫ്രാൻസ്, തുർക്കി, നെതർലാൻഡ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ഗ്രീസ്, സൗദി അറേബ്യ, ജർമ്മനി, ഹംഗറി, ബെൽജിയം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സ്ലോവേനിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്, മാസിഡോണിയ, സ്പെയിൻ, അയർലൻഡ്, ക്രൊയേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ ഭാഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button