InternationalQatarSports

ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ കണ്ട് അത്ഭുതപ്പെട്ട് ഇനിയേസ്റ്റ, ലോകകപ്പ് കാണാനെത്തുമെന്ന് സ്പാനിഷ് ഇതിഹാസം

2022 ലോകകപ്പിനു വേണ്ടി ഖത്തർ നടത്തുന്ന ഒരുക്കങ്ങളിൽ വിസ്മയം പൂണ്ട് സ്പെയിൻ കണ്ട എക്കാലത്തെയും മികച്ച താരമായ ആന്ദ്രേസ് ഇനിയേസ്റ്റ. ജപ്പാനീസ് ക്ലബായ വിസൽ കോബേക്കൊപ്പം നിലവിൽ ഖത്തറിലുള്ള അദ്ദേഹം ലോകകപ്പ് നടക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹുവാൻഷു എവർഗ്രാനഡക്കെതിരെ ഗോൾ നേടുകയും 3-1ന്റെ വിജയത്തോടെ എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഈസ്റ്റ് സോൺ നോക്കൗട്ട് റൗണ്ടിലെത്തുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിനു ശേഷം ഖലീഫ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ പ്രശംസിച്ച അദ്ദേഹം രണ്ടു വർഷത്തിനുള്ളിൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റ് കാണാൻ തീർച്ചയായും എത്തുമെന്നും അറിയിച്ചു.

“ഖലീഫ സ്റ്റേഡിയം മികവുറ്റതാണ്. എനിക്ക് ഖത്തർ ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്നു തീർച്ചയാണ്. എന്നാൽ കാണിയായി ഞാൻ അവിടെയുണ്ടാകും. ഖത്തർ ലോകകപ്പ് ഒരു മനോഹരമായ പരിപാടിയായിരിക്കുമെന്നും അതു കാണാൻ കഴിയുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” ഇനിയേസ്റ്റ പറഞ്ഞു.

2019ലെ ഏഷ്യൻ കപ്പ് നേടിയ ഖത്തർ ഒരു ഫുട്ബോൾ രാജ്യമെന്ന നിലയിൽ വളർന്നു കൊണ്ടിരിക്കുകയാണെന്ന് ഇനിയേസ്റ്റേയുടെ ക്ലബായ വിസൽ കോബയുടെ പരിശീലകനായ അട്സുഹിറോ മ്യുറോ പറഞ്ഞു. വളർന്നു വരുന്ന കഴിവുള്ള യുവതാരങ്ങളും മികച്ച സ്റ്റേഡിയങ്ങളും സൗകര്യങ്ങളുമുള്ള ഖത്തർ ഫുട്ബോളിൽ വളരെയധികം മുന്നേറുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button