Qatar

ദോഹയിലെ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ തീവ്രപരിശോധനാ ക്യാമ്പെയ്ൻ

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് വിവിധ ഭക്ഷ്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, പരിശോധന നടത്തുക എന്നിവ ഊർജിതമാക്കുന്നതിന്റെ ഭാഗമായി, മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ ആരോഗ്യ നിയന്ത്രണ വിഭാഗത്തെ പ്രതിനിധീകരിച്ച് ദോഹ മുനിസിപ്പാലിറ്റി കത്താരയിലെയും ദി പേളിലെയും ഭക്ഷ്യ സ്ഥാപനങ്ങളിലും കോർണിഷ് മേഖലയിലെ ഈദ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന റെസ്റ്റോറന്റ് കിയോസ്കുകളിലും ബോധവൽക്കരണ പരിശോധന നടത്തി.

ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സേലം ഹമ്മൂദ് അൽ ഷാഫിയും കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ നിരവധി ഇൻസ്‌പെക്ടർമാരും പോഷകാഹാര വിദഗ്ധരും ക്യാമ്പയിനിൽ പങ്കെടുത്തു. ഈദ് അവധിക്കാലത്ത് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ കാമ്പെയ്‌ൻ, ഭക്ഷ്യ സ്ഥാപനങ്ങളിലെ എല്ലാ തൊഴിലാളികളെയും ഭക്ഷ്യ സുരക്ഷാ രീതികളെക്കുറിച്ചും ജോലി സമയത്ത് സ്വയം ശുചിത്വത്തിന്റെ ശരിയായ രീതികളെ കുറിച്ചും പരിശീലിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമുള്ള പദ്ധതി വികസിപ്പിക്കാനാണ് ഇതു ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കളെയും സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെയും സുരക്ഷിതവും ശരിയായതുമായ ഷോപ്പിംഗ് വഴികളെ കുറിച്ചും ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ബോധവത്കരിക്കാൻ ഇതു ലക്ഷ്യമിടുന്നു.

ഇതിനു പുറമെ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിലും സംസ്‌കരിക്കുന്നതിലും ആരോഗ്യകമായ രീതികൾ പിന്തുടരുന്നുണ്ടെന്നും എല്ലാ തൊഴിലാളികളും ആവശ്യമായ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ആരോഗ്യ നിയന്ത്രണ വകുപ്പ് മധുരപലഹാര കടകളിലും റെസ്റ്റോറന്റുകളിലും തീവ്രമായ പരിശോധന കാമ്പെയ്‌നുകൾ നടത്തി.

വകുപ്പ് നിരവധി പരാതികൾ സ്വീകരിക്കുകയും മറുപടി നൽകുകയും നിരവധി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ എടുത്ത് സെൻട്രൽ ലബോറട്ടറിയിലേക്ക് അയച്ച് അവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button