Qatar

ലോകകപ്പിനു മുൻപ് ഖത്തർ ഫുട്ബോളിനെ തേടി വലിയ വാർത്ത, 2014 ലോകകപ്പിലെ താരോദയം ഇനി ഖത്തറിൽ കളിക്കും

പ്രീമിയർ ലീഗ് എവർട്ടണിൽ നിന്ന് കൊളംബിയൻ താരം ഹമെസ് റോഡ്രിഗസ് ഖത്തറിലെ അൽ-റയ്യാനിൽ ചേർന്നതായി രണ്ട് ക്ലബ്ബുകളും ബുധനാഴ്ച അറിയിച്ചു. കരാറിന്റെ ദൈർഘ്യവും കൈമാറ്റ ഫീസും വെളിപ്പെടുത്തിയിട്ടില്ല.

2020 സെപ്റ്റംബറിലാണ് ലാലിഗ ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് ഹമെസ് റോഡ്രിഗസ് എവർട്ടണിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ എവർട്ടണിനുവേണ്ടിയുള്ള 26 മത്സരങ്ങളിൽ ആറ് ഗോളുകളും ഒമ്പത് അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു.

2014 ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തിയ താരം ടോപ് സ്കോറർ പട്ടം നേടിയിരുന്നു. അതിനു ശേഷം റയലിലെ രണ്ട് സ്പെല്ലുകളിലായി റോഡ്രിഗസ് 37 ഗോളുകൾ നേടിയിട്ടുണ്ട്. 2017 മുതൽ രണ്ട് സീസണുകളിൽ അദ്ദേഹം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനു വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button