Qatar

“ഖത്തർ ലോകകപ്പ് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച അനുഭവം നൽകി”

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തർ പ്രതീക്ഷകൾക്കപ്പുറമുള്ള മികച്ച അനുഭവമാണു നൽകിയതെന്ന് ജാപ്പനീസ് അംബാസിഡർ പറഞ്ഞു. ഖത്തറിലെ ജപ്പാൻ അംബാസഡറായ സതോഷി മയിദ ഫിഫ ലോകകപ്പ് 2022നെ “അസാധാരണമായ” ടൂർണമെന്റെന്നാണു വിശേഷിപ്പിച്ചത്.

“ഈ ടൂർണമെന്റ് തീർച്ചയായും എന്റെ എല്ലാ പ്രതീക്ഷകളെയും മറികടന്നു. റൗണ്ട് ഓഫ് 16ൽ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുത്ത ആദ്യത്തെ ഫിഫ ലോകകപ്പാണിത്.” അദ്ദേഹം പറഞ്ഞു.

“അതേ സമയം, ജപ്പാൻ, ഓസ്‌ട്രേലിയ, കൊറിയ റിപ്പബ്ലിക് എന്നിവ എത്തിയത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് റെക്കോർഡാണ്. ജപ്പാൻ മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ജർമ്മനിക്കും സ്‌പെയിനിനും എതിരെ വിജയിച്ചു. അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ”

അത്യാധുനിക സ്റ്റേഡിയങ്ങളെയും സമാനതകളില്ലാത്ത പൊതുഗതാഗത സംവിധാനത്തെയും അംബാസഡർ അഭിനന്ദിച്ചു. തങ്ങളുടെ ടീമുകളെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തേക്ക് യാത്ര ചെയ്ത ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button