Qatar

റമദാനിൽ സൗജന്യ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ കർവ

കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി റമദാനില്‍ തൊഴിലാളികള്‍ക്ക് മൊവാസലാത്ത് (കര്‍വ) സൗജന്യ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഖത്തര്‍ ചാരിറ്റിയുടെ ഭക്ഷ്യകിറ്റിനോടൊപ്പമാണ് സൗജന്യ യാത്രക്കുള്ള കാര്‍ഡുകള്‍ നല്‍കുക.

റമദാൻ മാസത്തിൽ തൊഴിലാളികളുമായി സന്തോഷം പങ്കുവെക്കുന്നതിനും ഖത്തറിനെ മികവുറ്റതാക്കുന്നതിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനുമാണ് ഈ പിന്തുണ.

റോഡ്, ഗതാഗത സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്ക്‌ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സഹകരിച്ച് കർവ നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button