International

ഹൃദയാഘാതം വന്ന് സ്കൂൾ ഡ്രൈവർ മരിച്ചു. സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് വിദ്യാർത്ഥി

ദോഹ : സ്ക്കൂൾ ബസ്സ് ഓടിച്ചു കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘത്താൽ ഡ്രൈവർ മരിച്ചപ്പോൾ സമയോചിതമായി ഇടപെട്ട വിദ്യാർത്ഥി ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുഹൃത്തുക്കളെ രക്ഷിച്ചു. സൗദി അറേബ്യയിലെ തൈമ ഗവർണറേറ്റിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.


പെട്ടെന്നുണ്ടായ ദുരന്തത്തിൽ പരിഭ്രമിച്ചു പോയ വിദ്യാർത്ഥികൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് നഹാർ അൽ അൻസി എന്ന വിദ്യാർത്ഥി ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബസ്സ് സുരക്ഷിതമായി നിർത്തുകയായിരുന്നു. അപകടം നടന്ന ബസ്സിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമയോചിത ഇടപെടൽ നടത്തിയ വിദ്യാർത്ഥിയെ തൈമ യിലെ വിദ്യാഭ്യാസ ഡയറക്ടർ അഭിനന്ദിക്കുകയും ബസ്സ് ഡ്രൈവർ മൊട്ടോബ് അൽ അൻസി മരണത്തിൽ അനുശോചിക്കുകയും ചെയ്തു.

Source: Manorama Online

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button