HealthInternationalQatar

ഖത്തർ കൊവിഡ് അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി

പൊതുജനാരോഗ്യ മന്ത്രാലയം (MoPH) കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഗ്രീൻ, റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ അപ്‌ഡേറ്റുകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.

പുതിയ മാറ്റങ്ങൾ 2022 ജനുവരി 8 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം ട്വിറ്ററിലെ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ 143 രാജ്യങ്ങളുണ്ട്. മറുവശത്ത്, റെഡ് ലിസ്റ്റിൽ 10 രാജ്യങ്ങളെ ചേർത്ത് ആകെ 57 രാജ്യങ്ങളായി. ഓസ്ട്രിയ, എസ്റ്റോണിയ, ഗ്രീസ്, ഗ്രീൻലാൻഡ്, ഹംഗറി, ഐസ്‌ലാൻഡ്, ലാത്വിയ, പോർച്ചുഗൽ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുർക്കി എന്നിവയാണ് പട്ടികയിൽ ചേർത്ത രാജ്യങ്ങൾ.

അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇന്ത്യയടക്കമുള്ള ഒമ്പത് രാജ്യങ്ങൾ ഇപ്പോഴും ഈ ലിസ്റ്റിൽ തന്നെയാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button