QatarUpdates

ഖത്തറിൽ ഡ്രൈവിംഗ് പഠിക്കുന്നവർക്കുള്ള താൽക്കാലിക ലൈസൻസ് പുതുക്കാനുള്ള ഫീസിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം

2020 മാർച്ച് 3നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ പുതുക്കേണ്ടിയിരുന്ന താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഫീസിൽ ഇളവു നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ഖത്തർ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനം കൈക്കൊണ്ടത്.

ഈ കാലയളവിൽ ലൈസൻസ് പുതുക്കേണ്ടിയിരുന്നവർക്ക് ഇളവുണ്ടെന്ന തീരുമാനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചു പൂട്ടിയപ്പോൾ പരിശീലനം പൂർത്തിയാക്കാൻ കഴിയാതിരുന്ന നിരവധി പേർക്ക് ആശ്വാസം പകരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button