IndiaKeralaQatar

വിദേശയാത്ര ആവശ്യമുള്ളവർ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക

വിദേശയാത്ര ആവശ്യമുള്ളവർക്ക് പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ്  ലഭിക്കുമെന്ന് കേരള സർക്കാർ ഇന്നലെ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർമാരാണ് ഈ സർട്ടിഫിക്കറ്റ് നൽകാൻ യോഗ്യതയുള്ള അതോറിറ്റി.

നേരത്തെ വാക്സിനെടുത്ത പലരും ആധാർ കാർഡായിരുന്നു രേഖയായി നൽകിയത്. ഇതു വിദേശയാത്രക്കു തടസമുണ്ടാക്കും എന്നതിനെ തുടർന്നാണ് പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താൻ കേരള ഗവൺമെന്റ് തീരുമാനിച്ചത്.

https://covid19.kerala.gov.in/vaccine/index.php/Certificate എന്ന സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റ് സെലക്റ്റ് ചെയ്തതിനു ശേഷം 14 അക്ക കൊവിൻ നമ്പർ, ജനന തീയ്യതി, വാക്സിൻ പേര്, വിസ, പാസ്പോർട്, ആധാർ കോപ്പികൾ എന്നിവ അപ്ലോഡ് ചെയ്താൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

Courtesy: India Today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button