HealthIndiaQatar

കൊവിഡ് വാക്സിൻ നൽകേണ്ട 300 ദശലക്ഷം ആളുകളെ ഇന്ത്യ തിരഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്

കൊറോണ വൈറസ് വാക്‌സിന്റെ പ്രാഥമിക ഡോസ് നൽകേണ്ട 300 ദശലക്ഷം ആളുകളെ ഇന്ത്യ തിരഞ്ഞെടുത്തു കഴിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. പോലീസ്, ആരോഗ്യ പരിരക്ഷ, ശുചിത്വത്തൊഴിലാളികൾ, പ്രായമായ ആളുകൾ, രോഗാവസ്ഥയുള്ളവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലെ തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ മുൻഗണന നൽകും.

ഏതെങ്കിലും വാക്സിൻ ഉപയോഗിക്കാനുള്ള അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ തിരഞ്ഞെടുത്ത ആളുകൾക്ക് നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യ വളരെയധികമുള്ള രാജ്യമായതു കൊണ്ടു തന്നെ വൈറസ് പടർന്നു പിടിക്കുന്നതിനെ പിടിച്ചു നിർത്താൻ ആരോഗ്യസംവിധാനത്തിനു കഴിയാത്തതു കൊണ്ട് വാക്സിനാണ് ഇന്ത്യയുടെ പ്രധാന ആശ്രയം.

ആദ്യ ഘട്ടത്തിൽ 600 ദശലക്ഷം ഡോസുകൾ നൽകി ജനസംഖ്യയുടെ 23%ത്തിലധികം പേർക്ക് വാക്സിനേഷൻ നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 62,212 പുതിയ കേസുകളും ചേർത്ത് ഒക്ടോബർ 17 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം അണുബാധകരുടെ എണ്ണം 7.43 ദശലക്ഷമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button