പതിമൂന്നു വർഷത്തോളമായി ഖത്തറിൽ കുക്കായും മെസ് നടത്തിപ്പുകാരനുമായി ജോലി ചെയ്തിരുന്ന കോഴിക്കോട് ജില്ലയിലെ മടപള്ളി വെള്ളികുളങ്ങര കരുവാന്റവിട മുനീർ ഹൃദയാഘാതം മൂലം അന്തരിച്ചു.
സബൂറ ഭാര്യയും മുഹമ്മദ് റിസ്വാൻ, റിസ ഫാത്തിമ എന്നിവർ മക്കളുമാണ്. പിതാവ് യൂസഫ്, മാതാവ് ജമീല. സഹോദരങ്ങൾ: ഷാഹിദ, സക്കിര്‍, സവാഹിര്‍. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകും.