InternationalQatarSports

മെസി ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയിലേക്ക്, ഔദ്യോഗിക സ്ഥിരീകരണം ഉടൻ

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമായി അറിയപ്പെടുന്ന ലയണൽ മെസി ഇനി ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ കളിക്കും. അർജന്റീന താരവും പിഎസ്ജിയും തമ്മിൽ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയെന്ന് മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി ലാ സെക്സ്റ്റയോട് പറഞ്ഞു.

യൂറോപ്പിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസി പിഎസ്ജിയുമായി ഒപ്പിട്ടിരിക്കുന്നത്. ഇത് ഒരു വർഷത്തേക്കു കൂടി നീട്ടാൻ താരത്തിന് കഴിയുമെന്നും കരാറിൽ ഉടമ്പടിയുണ്ട്. ഒരു സീസണിൽ 35 മില്യൺ യൂറോയാണ് മെസിക്ക് പ്രതിഫലമായി ലഭിക്കുക.

മണിക്കൂറുകൾക്കകം പാരീസിലെത്തി മെഡിക്കൽ പൂർത്തിയാക്കിയതിനു ശേഷം മെസിയുടെ ട്രാൻസ്ഫറിൽ പിഎസ്ജിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. മെസിയെ ടീമിന്റെ ഭാഗമാക്കുകയെന്ന പിഎസ്ജിയുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്.

ലയണൽ മെസി കൂടി എത്തുന്നതോടെ യൂറോപ്പിലെ കരുത്തുറ്റ ടീമായി പിഎസ്ജി മാറും. മെസിക്കൊപ്പം നെയ്മർ, സെർജിയോ റാമോസ്, എംബാപ്പെ, ഡി മരിയ, വെറാറ്റി, ഡൊണ്ണറുമ, ഹക്കിമി തുടങ്ങി നിരവധി സൂപ്പർ താരങ്ങളാണ് പിഎസ്ജിയിൽ ഇപ്പോഴുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button