Qatar

പരിമിതമായ വരുമാനമുള്ള കുടുംബങ്ങൾക്ക് ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്ത് ഖത്തർ ചാരിറ്റി

‘റമദാൻ ഓഫ് ഹോപ്പ്’ ഡ്രൈവിന്റെ ഭാഗമായി, പരിമിതമായ വരുമാനമുള്ള കുടുംബങ്ങൾക്ക് റെഡി-ടു ഈറ്റ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ഖത്തർ ചാരിറ്റി (ക്യുസി) ‘ചാരിറ്റി കിച്ചൻ’ സംരംഭം നടപ്പിലാക്കുന്നത് തുടരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ പ്രതിദിനം 500 പേർക്ക് ഇതിൽ നിന്നും പ്രയോജനം ലഭിക്കുന്നു.

അധികാരികൾ ലൈസൻസോടെ, വിദഗ്ധരായ പാചകക്കാരുള്ള സുസജ്ജമായ ഹോം കിച്ചൺ കരാർ ചെയ്ത് അൽ അഹ്‌ലി സ്‌പോർട്‌സ് ക്ലബിലെ ദാതാക്കളിൽ നിന്ന് എല്ലാത്തരം ഭക്ഷണ സാധനങ്ങളും സ്വീകരിച്ച് അവ ഹോം കിച്ചനിലെത്തിച്ചാണ് 100 കുടുംബങ്ങൾക്ക് ദിവസവും ഇഫ്താർ ഭക്ഷണം തയ്യാറാക്കുന്നത്.

ക്യുസി വോളന്റിയർമാർ ദോഹയിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾക്ക് കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നു. സമൂഹം, സംഘടനകൾ, പൗരന്മാർ, താമസക്കാർ എന്നിവരിൽ നിന്ന് ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ ഇതിനായി സംഭാവന നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button