HealthQatar

ലുസൈൽ കോവിഡ് ഡ്രൈവ്-ത്രൂ സെന്ററിൽ ഇന്നു മുതൽ ബൂസ്റ്റർ വാക്സിനും ലഭ്യമാകും

ലുസൈൽ കോവിഡ് ഡ്രൈവ്-ത്രൂ സെന്റർ ഇപ്പോൾ ബൂസ്റ്റർ വാക്സിനേഷനുകളും പിസിആർ ടെസ്റ്റിംഗും വാഗ്ദാനം ചെയ്യുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

2022 ജനുവരി 26 മുതൽ, പത്ത്-വരി ഡ്രൈവ്-ത്രൂ സെന്ററിന്റെ ആറ് ലെയ്‌നുകളിൽ ബൂസ്റ്റർ വാക്‌സിനേഷനാണ് നൽകുക, ശേഷിക്കുന്ന നാലെണ്ണത്തിൽ യോഗ്യരായ ഗ്രൂപ്പുകൾക്ക് കൊവിഡ് ടെസ്റ്റിംഗ് നൽകുന്നത് തുടരും.

ഈ കേന്ദ്രം ബൂസ്റ്റർ വാക്‌സിനേഷനുകൾ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് ക്ഷണം മുഖേന രാവിലെ 8 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ അപ്പോയിന്റ്മെന്റ് സംവിധാനത്തിലൂടെ മാത്രം നൽകും. ഒന്നും രണ്ടും ഡോസുകൾ ഇവിടെ നിന്നും ലഭിക്കില്ല.

ലുസൈൽ സെന്ററിൽ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന്, വ്യക്തികൾക്ക് അവരുടെ സമയ സ്ലോട്ട് വ്യക്തമാക്കുന്ന അപ്പോയിന്റ്മെന്റ് എസ്എംഎസ് ആവശ്യമാണ്. പ്രവർത്തന സമയങ്ങളിൽ ആദ്യം വരുന്നവർക്ക് ആദ്യം വാക്സിൻ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button