HealthQatarUpdates

ലുസൈൽ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് ആൻഡ് വാക്സിനേഷൻ സെന്റർ ഇന്നു പ്രവർത്തനം അവസാനിപ്പിക്കുന്നു

ലുസൈൽ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് ആൻഡ് വാക്സിനേഷൻ സെന്ററിന്റെ പ്രവർത്തനം ഇന്ന്, ഫെബ്രുവരി 28 തിങ്കളാഴ്ച രാത്രി 9 മണിക്ക് അവസാനിപ്പിക്കുമെന്ന് പ്രാഥമികാരോഗ്യ കോർപ്പറേഷൻ അറിയിച്ചു. ഖത്തറിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് കേന്ദ്രം അടക്കുന്നത്.

ജനുവരി ആദ്യം തുറന്നതു മുതൽ, ഒരു ലക്ഷത്തിലധികം ആളുകൾ കേന്ദ്രത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും കൊവിഡ് പരിശോധന, ബൂസ്റ്റർ വാക്‌സിനേഷൻ എന്നിവ എളുപ്പത്തിൽ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കേന്ദ്രം അടച്ചെങ്കിലും 28 ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഹെൽത്ത് കെയർ ടീമുകൾ പരിശോധനയും വാക്‌സിനേഷൻ നൽകുന്നതും തുടരുമെന്നും പിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്ദുൾമാലിക് പറഞ്ഞു.

28 പിഎച്ച്‌സിസി ഹെൽത്ത് സെന്ററുകൾക്ക് പുറമേ, ബു ഗാർനിലുള്ള ഖത്തർ വാക്സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയിൽ കോവിഡ് വാക്സിനേഷനുകൾ ലഭ്യമാണ്. ഇന്നുവരെ, ഖത്തറിൽ 1.2 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ ബൂസ്റ്റർ വാക്സിൻ സുരക്ഷിതമായി ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button