BusinessQatar

ഖത്തറിലെ പ്രാദേശിക പച്ചക്കറി വിൽപ്പനയിൽ വലിയ കുതിപ്പുമായി മഹസീൽ

2021 ജനുവരി മുതൽ ഖത്തറി വിപണിയിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച 10 ദശലക്ഷം കിലോഗ്രാം പച്ചക്കറികൾ വിജയകരമായി വിപണനം ചെയ്തതായി മഹസീൽ ഫോർ മാർക്കറ്റിംഗ് ആൻഡ് അഗ്രി സർവീസസ് കമ്പനി (ഹസാദിന്റെ അനുബന്ധ സ്ഥാപനമാണ്) അറിയിച്ചു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ വിപണനം നടത്തിയതിന്റെ ഇരട്ടിയാണ് ഈ കണക്ക്.

അൽ മീര, ലുലു, കാരിഫോർ എന്നിവയുൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള നൂറിലധികം വിപണന ഔട്ട്‌ലെറ്റുകൾ വഴി 350ലധികം പ്രാദേശിക ഉൽ‌പാദന ഫാമുകൾക്ക് മഹസീൽ മാർക്കറ്റിംഗ് സേവനങ്ങൾ നൽകുന്നു. തിരക്കേറിയ സമയങ്ങളിൽ മഹസീലിന് പ്രതിദിനം 220,000 കിലോയിലധികം പച്ചക്കറികൾ ലഭിച്ചു.

2020ൽ 16,000ത്തിലധികം ഡെലിവറിയും 2021ന്റെ തുടക്കം മുതൽ 5200 ൽ അധികം ഡെലിവറികളുമായാണ് കമ്പനി പ്രോസസ്സ് ചെയ്തത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ച സാങ്കേതിക സവിശേഷതകൾ പ്രകാരം മഹാസീൽ പുതിയ പച്ചക്കറികൾ ലഭിക്കുന്നതനുസരിച്ച് ഗ്രേഡ് ചെയ്ത് www.mahaseel.qa എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button