KeralaQatar

മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു, ഷോക്കേറ്റതാണു മരണകാരണമെന്ന് റിപ്പോർട്ട്

മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. തിരുര്‍ പയ്യനങ്ങാടി സ്വദേശി ജാബിര്‍ (40) ആണ് മരിച്ചത്. പത്തുവര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുന്ന ജാബിര്‍ ഡ്രൈവറായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഷോക്കേറ്റാണ് മരിച്ചതെന്നാണ് സൂചനകൾ. ഫെമിന കണ്ടാത്തിയില്‍ ഭാര്യയും മുഹമ്മദ് ഫഹദ് (12), മുഹമ്മദ് ഫഹ്‌സാന്‍ (10), ജെസ മറിയം (3) എന്നിവര്‍ മക്കളുമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button