HealthQatar

ആരോഗ്യ പ്രവർത്തകർ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന നിർദ്ദേശം പുതിയ മെമ്മോയിലില്ലെന്ന് മന്ത്രാലയം

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന വകുപ്പ് ഖത്തറിലെ ഹെൽത്ത്‌ വർക്കേഴ്സ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിർദ്ദേശങ്ങൾ ഏർപ്പെടുത്തി ഒരു മെമ്മോ നൽകിയിട്ടുണ്ടെങ്കിലും ഇത് ഒരു തരത്തിലും ഡോക്ടർമാരോ ഹെൽത്ത് പ്രൊഫഷണൽസോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ വിലക്കുന്നില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

“വാസ്തവത്തിൽ, മെഡിക്കൽ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ഞങ്ങൾ ക്ലിനിക്കുകളെ പിന്തുണയ്ക്കുന്നു. ഖത്തറിൽ ഉപയോഗപ്പെടുത്താൻ ലൈസൻസില്ലാത്ത ഉപകരണങ്ങൾ പരസ്യപ്പെടുത്തരുതെന്ന് എല്ലാ ക്ലിനിക്കുകളെയും അറിയിക്കാനാണ് മെമ്മോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.”

“അവർ രഹസ്യമായി രോഗിയുടെ വിവരങ്ങളോ ഡാറ്റയോ പങ്കിടരുത്, കൂടാതെ മെഡിക്കൽ ഇതര ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാൻ അവർ അവരുടെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുത്.” മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിന്റെ മെമ്മോ:

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button