QatarSports

ഖത്തർ ലോകകപ്പ് കരിയറിൽ അവസാനത്തേതാകുമെന്ന് ലയണൽ മെസി

അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ലയണൽ മെസ്സി സ്ഥിരീകരിച്ചു. 35കാരനായ അർജന്റീന താരം തന്റെ അഞ്ചാം ലോകകപ്പ് ടൂർണമെന്റിലൂടെ ആദ്യ കിരീടം തേടുകയാണ്.

“ഒരേ സമയം ഉത്കണ്ഠകളും വൈകാരിക വിക്ഷോഭങ്ങളുമുണ്ട്. ഇത് അവസാനത്തേതാണ്,” സ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു. നവംബർ 20ന് ആരംഭിക്കുന്ന ടൂർണമെന്റിന് ശേഷമുള്ള ഭാവിയെക്കുറിച്ച് ഇതാദ്യമായാണ് പിഎസ്ജി സ്‌ട്രൈക്കർ തന്റെ ഭാവിയെക്കുറിച്ച് തുറന്ന് പറയുന്നത്.

ഖത്തറിന് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിക്കുമോയെന്ന് മെസ്സി വ്യക്തമാക്കിയിട്ടില്ല. 1978ലും 1986ലും അർജന്റീന ലോകകപ്പ് നേടിയിരുന്നു. ഇത്തവണ ലോകകപ്പിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളെയാണ് ഗ്രൂപ്പിൽ അർജൻറീന നേരിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button