Qatar

ഖത്തറിലുള്ളവർക്ക് ഇന്നു രാത്രി ഉൽക്കാവർഷം കാണാൻ അവസരം

ഖത്തറിലെ ആളുകൾക്ക് ക്വാഡ്രാന്റിഡ്സ് ഉൽക്കാവർഷം കാണാൻ ഇന്നു രാത്രി അവസരം. 2022 ജനുവരി 3 തിങ്കളാഴ്ച വൈകുന്നേരം ഉൽക്കാവർഷം അതിന്റെ പാരമ്യത്തിലെത്തുകയും 2022 ജനുവരി 4 ചൊവ്വാഴ്ച പ്രഭാതം വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു.

മണിക്കൂറിൽ 80 ഉൽക്കകൾ വരെ ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നാണ് ഉൽക്കാ നിരീക്ഷണത്തിൽ വിദഗ്ധരായ ജ്യോതിശാസ്ത്രജ്ഞരുടെ അനുമാനം. തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രൻ ആകാശത്ത് ഉണ്ടാകില്ല എന്നതിനാൽ ഈ വർഷം ഉൽക്കാവർഷം നിരീക്ഷിക്കുന്നവർക്ക് നല്ല അവസരമാകുമെന്ന് ഡോ. ബഷീർ കൂട്ടിച്ചേർത്തു.

മാസത്തിന്റെ തുടക്കത്തിൽ ചന്ദ്രൻ ചന്ദ്രക്കലയിലായിരിക്കും, ദോഹ പ്രാദേശിക സമയം വൈകുന്നേരം 5:40ന് അസ്തമനം കഴിഞ്ഞാൽ ആകാശം ഇരുണ്ടതാകും. ഉൽക്കാവർഷത്തെ കാണുന്നതിന് നിങ്ങൾക്ക് പരിസ്ഥിതി, പ്രകാശ മലിനീകരണം എന്നിവയിൽ നിന്ന് വളരെ അകലെയുള്ള ഒരു സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഖത്തർ നിവാസികൾക്ക് ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെയോ ദൂരദർശിനിയുടെയോ ആവശ്യമില്ലാതെ ഉൽക്കാവർഷത്തെ കാണാനും നിരീക്ഷിക്കാനും കഴിയും.

തിങ്കളാഴ്ച വൈകുന്നേരം മുതൽ പുലർച്ചെ വരെ അവർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണാം. ക്വാഡ്രാന്റിഡ്സ് ഉൽക്കകൾ കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങൾ പാരിസ്ഥിതിക, പ്രകാശ മലിനീകണം കുറഞ്ഞ, റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് വളരെ അകലെയുള്ള ഇരുണ്ട സ്ഥലങ്ങളാണ്. അർദ്ധരാത്രി മുതൽ പ്രഭാതം വരെയുള്ള സമയമാണ് ഉൽക്കകൾ കാണാനുള്ള ഏറ്റവും നല്ല സമയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button