IndiaQatar

ഇന്ത്യൻ പ്രവാസികൾക്ക് ഫാമിലി റസിഡൻറ് വിസക്ക് അപേക്ഷകൾ അയക്കാം, സേവനം മെട്രാഷ്2 വഴി

മെട്രാഷ് 2 വഴി ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ഫാമിലി റെസിഡന്റ് വിസ അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ചു തുടങ്ങി. ഖത്തർ റസിഡന്റ്‌സിന് വിശദാംശങ്ങൾ പൂരിപ്പിച്ച് മെട്രാഷ് 2 വഴി അപേക്ഷകൾ സമർപ്പിക്കാം.

കോവിഡ് വ്യാപനം മൂലമേർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി റസിഡന്റ് വിസ സേവനം നിർത്തിയതിനുശേഷം നിരവധി പ്രവാസികൾ സേവനം ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി സേവനം പുനരാരംഭിക്കാൻ പലരും ആവശ്യമുന്നയിച്ചിരുന്നു.


ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി ദേശീയതകൾക്കായി ഈ സേവനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുന:സ്ഥാപിക്കപ്പെട്ടെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്ത്യയെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവിൽ മെട്രാഷ് 2 ആപ്ലിക്കേഷൻ പരിശോധിക്കുമ്പോൾ ഇന്ത്യൻ പ്രവാസികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സേവനം ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button