Qatar

സീറോ വേസ്റ്റ് ക്യാമ്പെയ്ൻ മുനിസിപ്പാലിറ്റി മന്ത്രി ഉദ്ഘാടനം ചെയ്തു

മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ് ‘സീറോ വേസ്റ്റ് കാമ്പയിൻ’ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി എന്നിവരും ഇതിൽപങ്കെടുത്തു..

മാലിന്യനിർമാർജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹ അവബോധത്തിന്റെ വിപുലമായ തലത്തിലെത്താനും മറ്റ് നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു സേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അഹമ്മദ് മുഹമ്മദ് അൽ സദ പറഞ്ഞു.

ഖത്തർ ദേശീയ ദർശനം 2030ന്റെ ലക്ഷ്യങ്ങൾ വഴി മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക, സമൂഹത്തിന്റെ ആരോഗ്യത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button