Qatar

ഖത്തറിലുണ്ടായ സ്ഫോടനസമാനമായ ശബ്ദത്തിന്റെ കാരണം വിശദീകരിച്ച് മന്ത്രാലയം

ഖത്തർ അമീരി എയർഫോഴ്‌സ് രാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ നടത്തിയ തുടർച്ചയായ അഭ്യാസത്തിന്റെ ഫലമാണ് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ശക്തമായ ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

അൽ വക്ര, അൽ വുക്കൈർ, ദോഹയുടെ തെക്കൻ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധി നിവാസികൾ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടു. ഡ്രൈവ് ചെയ്യുന്നതിനിടെ തന്റെ കാറിൽ എന്തോ തട്ടിയതായി തോന്നിയതായി അൽ വുകൈർ നിവാസികൾ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button