EducationQatar

എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി ഇ-രജിസ്ട്രേഷനും ട്രാൻസ്ഫർ സംവിധാനവും ആരംഭിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 29 വരെയുള്ള കാലയളവിൽ 2022/2023 അധ്യയന വർഷത്തേക്ക് എല്ലാ ദേശീയതകളിൽ നിന്നുള്ളവർക്കും ഇലക്ട്രോണിക് രജിസ്ട്രേഷനും ട്രാൻസ്ഫർ സംവിധാനവും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾകാര്യ വകുപ്പ് അറിയിച്ചു.

വിദ്യാർത്ഥിയുടെ രക്ഷിതാവ് മുഖേനെ പൊതുവിദ്യാഭ്യാസ സേവനങ്ങളുടെ https://eduservices.edu.gov.qa എന്ന പോർട്ടലിന്റെ ലിങ്ക് വഴിയായിരിക്കും രജിസ്ട്രേഷൻ പ്രക്രിയയെന്ന് വകുപ്പ് വിശദീകരിച്ചു.

എൻഎസ്ഐഎസ് നാഷണൽ സ്റ്റുഡന്റ് ഇൻഫർമേഷൻ സിസ്റ്റം വഴി ഇലക്ട്രോണിക്, രജിസ്ട്രേഷൻ അല്ലെങ്കിൽ ട്രാൻസ്ഫർ സമർപ്പിച്ച മാതാപിതാക്കളുടെ അഭ്യർത്ഥനകൾ സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ പിന്തുടരണമെന്നും അവ കൃത്യമായി പരിശോധിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു,

മറുവശത്ത്, പബ്ലിക് സ്‌കൂളുകളിലെ രക്ഷിതാക്കൾക്ക് ഇതേ കാലയളവിൽ വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നതിനും മാറ്റുന്നതിനുമായി അധിക സേവനങ്ങൾ അഭ്യർത്ഥിക്കുന്ന സംവിധാനം സജീവമാക്കാൻ സ്കൂൾ അഡ്മിനിസ്ട്രേഷനുകളോട് ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button