Qatar

ഖത്തറില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം

ഖത്തറില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിപ്പു നൽകി. സാങ്കേതിക പുരോഗതി പ്രാദേശികമായും ആഗോളതലത്തിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

ഇതുണ്ടാക്കുന്ന ഭീഷണികള്‍ കണക്കിലെടുത്ത്, ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം
പൊതുജനങ്ങളോടാവശ്യപ്പെട്ടു. ഖത്തറിലെ കമ്പനികളും ഉപഭോക്താക്കളെ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

”നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പരിരക്ഷിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, അതുല്യവും ഊഹിക്കാന്‍ പ്രയാസമുള്ളതുമായ പാസ് വേഡുകള്‍ ഉപയോഗിക്കുകയും കാലാകാലങ്ങളില്‍ അവ മാറ്റുകയും ചെയ്യുക. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുത്, അവയുടെ ഉറവിടങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കരുത്.”

“നിങ്ങളുടെ വ്യക്തിപരമോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും ഒരിക്കലും പ്രതികരിക്കരുത്.” ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button