EducationQatar

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അധ്യാപകർക്കുള്ള അപേക്ഷ ക്ഷണിച്ചു

2021-2022 അധ്യയന വർഷത്തിൽ ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകളിലെ ഒഴിവുകളിൽ ഖത്തറിൽ ഇപ്പോഴുള്ള ഖത്തർ സ്വദേശികളോ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കോ അപേക്ഷിക്കാം.

ഇസ്‌ലാമിക് സ്റ്റഡീസ് (പുരുഷന്മാർ), സോഷ്യൽ സയൻസ് (പുരുഷന്മാർ), അറബിക് ഭാഷ (പുരുഷന്മാരും സ്ത്രീകളും), ഐസിടി (പുരുഷന്മാരും സ്ത്രീകളും), ഗണിതശാസ്ത്രം (പുരുഷന്മാർ), വിഷ്വൽ ആർട്സ് (പുരുഷന്മാരും സ്ത്രീകളും), ജനറൽ സയൻസ് (പുരുഷന്മാർ), സ്പെഷ്യൽ എഡ്യുക്കേഷൻ (പുരുഷന്മാരും സ്ത്രീകളും), ഫിസിക്സ് (സ്ത്രീകൾ), ഫിസിക്കൽ എഡ്യുക്കേഷൻ (പുരുഷന്മാർ) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button