Qatar

കാലാവസ്ഥ കഠിനമായിരിക്കെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം

നിർമ്മാണ സ്ഥലങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി, കാലാവസ്ഥയും കാറ്റും നിരീക്ഷിക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാനും തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

“എല്ലാ തൊഴിലുടമകളും ജോലിസ്ഥലങ്ങളിൽ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. കാറ്റിന്റെ വേഗത അളക്കാനും കാറ്റിന്റെ വേഗത അനുവദനീയമായ പരിധി കവിയുമ്പോൾ ക്രെയിനിന്റെ പ്രവർത്തനം നിർത്താനും ഉപകരണങ്ങൾ ഉപയോഗിക്കുക.” മന്ത്രാലയം ട്വീറ്റ് ചെയ്തു.

സുരക്ഷാ നടപടിക്രമങ്ങൾ നിലവിലുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ സൈറ്റുകൾ സന്ദർശിക്കും. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഏതാനും ദിവസങ്ങൾ കൂടി രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 22-23 നോട്ട് മുതൽ 40 നോട്ട് വരെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button