HealthQatar

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് നേടാൻ കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ പൂർത്തിയാക്കി ഏഴു ദിവസത്തിനു ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.

ഇതിനു വേണ്ടി നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ (NAS) യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഇതു രണ്ടും ഇല്ലാത്തവർക്ക് രജിസ്റ്റർ ചെയ്ത് യൂസർ നെയിമും പാസ് വേഡും നേടാൻ കഴിയും.

സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ: https://cert-covid19.moph.gov.qa/Home/Index#

NAS അക്കൗണ്ട് ഉണ്ടാക്കാൻ: https://www.nas.gov.qa/self-service/register/select-user-type?lang=en

കൂടുതൽ വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button