HealthQatar

പ്രായമായവർക്ക് എളുപ്പത്തിൽ കൊവിഡ് ബൂസ്റ്റർ ഡോസ് ലഭിക്കാനുള്ള മൂന്നു വഴികൾ വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം

പ്രായമായവർക്ക് അവരുടെ മൂന്നാമത്തെ ഡോസ് കൊവിഡ് വാക്സിൻ എളുപ്പത്തിൽ ലഭിക്കുന്നതിനുള്ള മൂന്ന് വഴികൾ നൽകി പൊതുജനാരോഗ്യ മന്ത്രാലയം.

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഹോം കെയർ സേവനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വയോജനങ്ങൾക്ക് 44390111 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് അവരുടെ വീടുകളിൽ ബൂസ്റ്റർ ഷോട്ട് എടുക്കാമെന്ന് റുമൈല ഹോസ്പിറ്റൽ ആൻഡ് ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക്ടർ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.

ഈ സേവനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത പ്രായമായവർ പ്രാഥമികാരോഗ്യ കോർപ്പറേഷന്റെ ഏത് കേന്ദ്രവുമായും 40277077 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചു സംസാരിച്ച് നടത്തി ബൂസ്റ്റർ ഡോസിനായി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യാമെന്ന് ഖത്തർ ടിവി പരിപാടിയിൽ ഇന്നലെ സംസാരിക്കവെ ഡോ. ഹനാദി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ പ്രായമായവർക്കായി പ്രത്യേക ക്യൂകൾ ലഭ്യമാണെന്നും അവർ പറഞ്ഞു.

ഇതു കൂടാതെ റുമൈല ഹോസ്പിറ്റലിലെ വയോജനങ്ങളുടെ അടിയന്തിര പരിചരണ യൂണിറ്റിൽ, വെള്ളിയും ശനിയും ഉൾപ്പെടെ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ പ്രായമായവർക്കു വാക്സിൻ എടുക്കാം. ഇവർക്ക് അപ്പോയിന്റ്മെന്റ് വേണമെങ്കിൽ 33253128 എന്ന നമ്പറിൽ വിളിക്കാമെന്ന് ഡോ.ഹനാദി പറഞ്ഞു.

“വാക്‌സിന്റെ രണ്ടാം ഡോസ് തീയതി കഴിഞ്ഞ് ആറുമാസം കടന്നുപോകുമ്പോൾ, പ്രായമായവരിൽ ആന്റിബോഡികൾ കുറയാൻ തുടങ്ങുന്നു. അന്താരാഷ്ട്ര പഠനങ്ങൾ അനുസരിച്ച് അവർക്ക് ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമാണ്.” മൂന്നാമത്തെ വാക്‌സിൻ ഡോസ് ഒമിക്‌റോൺ ഉൾപ്പെടെ എല്ലാത്തരം വകഭേദങ്ങൾക്കെതിരെയും ആന്റിബോഡികൾ വർദ്ധിപ്പിക്കുമെന്ന് ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button