HealthQatarUpdates

ഖത്തറിൽ ഇന്നും പുതിയ കൊവിഡ് രോഗികൾ ആയിരത്തിൽ താഴെ, 2314 പേർക്കു രോഗമുക്തി

ഖത്തറിൽ ഇന്ന് 903 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2314 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 329853 ആയി. 88 വയസായ ഒരാളുടെ മരണവും ഇന്നു സ്ഥിരീകരിക്കപ്പെട്ടു.

പുതിയ 903 കേസുകളിൽ 157 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 746 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 344711 ആണ്. 14206 ആക്റ്റീവ് കൊവിഡ് കേസുകൾ നിലവിലുണ്ട്. രാജ്യത്ത് ഇതുവരെ 652 മരണം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22765 ടെസ്റ്റുകൾ മന്ത്രാലയം നടത്തിയതോടെ ഇതുവരെ ആകെ 3319909 പേർക്കാണ് മന്ത്രാലയം പരിശോധന നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 10 കേസുൾപ്പെടെ 161 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 44 കേസുകൾ ഐസിയുവിലുണ്ട്.

മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button