HealthQatar

ഖത്തറിൽ പുതിയ കൊവിഡ് കേസുകൾ ഇരുനൂറിൽ താഴെ, രോഗികളേക്കാൾ രോഗമുക്തർ

ഖത്തറിൽ ഇന്ന് 193 പുതിയ കൊവിഡ് കേസുകളാണു  കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2104 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 230168 ആയി.

പുതിയ 193 കേസുകളിൽ 71 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 122 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21435 കൊവിഡ് വാക്സിൻ ഡോസുകളാണ് ഖത്തറിൽ നൽകിയിരിക്കുന്നത്. ഇതോടെ ഇതുവരെ 4501397 ഡോസ് വാക്സിനുകൾ ഖത്തർ ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button