HealthQatar

അൻപതു വയസു കഴിഞ്ഞവരെ ബൂസ്റ്റർ ഡോസെടുക്കാൻ ക്ഷണിച്ചു തുടങ്ങുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

എട്ട് മാസങ്ങൾക്ക് മുമ്പ് രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിൻ ലഭിച്ച 50 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾക്കായി ക്ഷണിച്ചു തുടങ്ങുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MOPH) ബുധനാഴ്ച പ്രഖ്യാപിച്ചു.

സെപ്റ്റംബർ 15 മുതലാണ് ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ എന്നിവയുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ എട്ട് മാസങ്ങൾക്ക് മുമ്പ് വാക്സിന്റെ രണ്ടാം ഡോസ് എടുത്ത, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് നൽകാൻ തുടങ്ങിയത്.

ഈ പ്രാഥമിക യോഗ്യതാ മാനദണ്ഡത്തിൽ 65 വയസ്സിന് മുകളിലുള്ള ആളുകൾ, രോഗപ്രതിരോധ ശേഷി ഇല്ലാത്തവർ, പ്രായഭേദമന്യേ കൊവിഡ് അപകടസാധ്യത വർദ്ധിപ്പിക്കുന്ന കഠിനമായ രോഗാവസ്ഥയുള്ളവർ എന്നിവർ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചിരുന്നു.

മിക്ക ആളുകൾക്കും, അവരുടെ പ്രാഥമിക വാക്സിനേഷനിൽ നിന്നും ലഭിക്കുന്ന സംരക്ഷണ പ്രതിരോധശേഷി ക്രമേണ കുറയാൻ തുടങ്ങുന്നു. എന്നിരുന്നാലും വാക്സിനുകൾ കൊവിഡ് വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുകയും ബൂസ്റ്റർ ഡോസ് അവർക്ക് ദീർഘകാല സംരക്ഷണം നൽകുകയും ചെയ്യും.

താഴ്ന്ന പ്രായക്കാർക്കും പൊതുജനങ്ങൾക്കുമുള്ള ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെ കുറിച്ച് പിന്നീടുള്ള തീയതിയിൽ പിന്തുടരുമെന്ന് മന്ത്രാലയം പ്രസ്താവിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അപ്പോയിന്റ്മെന്റ് നിശ്ചയിക്കാൻ യോഗ്യരായ വ്യക്തികളെ നേരിട്ട് ബന്ധപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button