HealthQatar

ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ കൊവിഡ് വാക്സിന്റെ ആദ്യത്തെ ഡോസെടുത്ത്  21 ദിവസത്തിന് ശേഷം വ്യാഴാഴ്ച ഫിസർ ആൻഡ് ബയോഎൻടെക് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.

നാഷണൽ പാൻഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി കോ-ചെയർപേഴ്‌സണും ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗവിഭാഗം ഡയറക്ടറുമായ ഡോ. ഹമീദ് ഈദ് അൽ റോമൈഹി, നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ഓൺ കോവിഡ് -19 ചെയർ ഡോ. അൽ മസ്ലാമണി, എം‌ഒ‌പി‌എച്ച് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. മുഹമ്മദ് അൽ താനി എന്നിവരാണ് രണ്ടാമത്തെ ഡോസെടുത്ത ഉദ്യോഗസ്ഥർ.

ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ, കൊവിഡിനെതിരെ പരമാവധി സംരക്ഷണം ഉറപ്പാക്കാൻ വാക്‌സിൻ രണ്ടാം ഷോട്ട് എടുക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button