HealthQatar

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ഖത്തറിൽ കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗം ഒഴിവാക്കാൻ എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സോഷ്യൽ മീഡിയ വഴി എല്ലാവരോടും അഭ്യർത്ഥിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചതു കൊണ്ട് പ്രതിരോധ നടപടികൾ പാലിക്കേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രധാന നിർദേശങ്ങൾ:

വീടിന് പുറത്ത് പോകുമ്പോൾ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക.

മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1.5 മീറ്റർ ദൂരം നിലനിർത്തുക.

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, അടച്ചിട്ട സ്ഥലങ്ങളിൽ സമയം പരിമിതപ്പെടുത്തുക.

പതിവായി കൈ കഴുകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button