Qatar

ഓക്‌സിജൻ പാർക്കിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ കണ്ടത് 34000ത്തിലധികം പേർ

എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ നടന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ഗെയിം സ്‌ക്രീനിംഗ് 34,000ലധികം ആളുകൾ കണ്ടു. ഖത്തർ ഫൗണ്ടേഷൻ അതിന്റെ പ്രതിമാസ ബുള്ളറ്റിനിൽ 34,530 പേർ മത്സര സ്‌ക്രീനിങ്ങിൽ പങ്കെടുത്തതായി അറിയിച്ചു.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ ഒന്നു സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ സിറ്റി, ലോകകപ്പ് വേളയിൽ കുടുംബ സൗഹാർദ്ദ അന്തരീക്ഷത്തിൽ എല്ലാവർക്കും പരിപാടികളും പ്രവർത്തനങ്ങളും ആസ്വദിക്കാൻ തുറന്നിരിക്കുന്നു. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ആകെ 24 ഗെയിമുകൾ ഓക്സിജൻ പാർക്കിൽ തത്സമയം പ്രദർശിപ്പിച്ചു.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഗെയിംസ് നടക്കുന്ന ദിവസങ്ങളിലൊഴികെ എല്ലാ മത്സരദിവസങ്ങളിലും ഓക്സിജൻ പാർക്കിൽ ഗെയിമുകൾ പ്രദർശിപ്പിച്ചിരുന്നു. ലോകകപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി, പാട്ട്, നൃത്തം, ഫ്രീസ്റ്റൈൽ ഫുട്ബോൾ എന്നിവയുൾപ്പെടെയുള്ള പ്രകടനങ്ങളും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button