Qatar

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അഞ്ഞൂറിലധികം പേർക്കെതിരെ നടപടി

കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 508 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 407 പേർക്കും സാമൂഹിക അകലം പാലിക്കാത്തതിന് 94 പേർക്കുമെതിരെ കേസെടുത്തു.

ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് മന്ത്രാലയം 7 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തിയവരെ ഉദ്യോഗസ്ഥർ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button