HealthQatar

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു

ഖത്തറിലെ പത്ത് ലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. മെയ് 25 വരെ 1,004,136 പേരാണ് ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തിരിക്കുന്നത്. വാക്സിനേഷൻ എടുത്ത് ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിൽ ജനങ്ങൾ അവരവരുടെ പങ്ക് വഹിക്കണമെന്നും എച്ച്എംസി അഭ്യർത്ഥിച്ചു.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ 27 ആരോഗ്യ കേന്ദ്രങ്ങൾ, ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെയും ഇൻഡസ്ട്രിയൽ ഏരിയയിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾ, ലുസൈലിലെയും വക്രയിലെയും രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ ഖത്തറിലെ 35ലധികം കേന്ദ്രങ്ങളിലൂടെയാണ് വാക്സിനേഷൻ നൽകുന്നത്.

കൂടുതൽ വാക്സിനുകളുടെ ലഭ്യതയും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതും ഫെബ്രുവരി മുതൽ വാക്സിനേഷൻ പരിപാടിയുടെ വേഗത വർദ്ധിപ്പിക്കാൻ ഖത്തറിനെ പ്രാപ്തമാക്കി. കഴിഞ്ഞ ആഴ്ച വാക്സിൻ യോഗ്യതയ്ക്കുള്ള പ്രായപരിധി 30 വയസ്സായി കുറച്ചിരുന്നു, ഇത് ജനസംഖ്യയുടെ വിശാലമായ വിഭാഗത്തിന് വാക്സിനേഷൻ നൽകാനും കൊവിഡിൽ നിന്ന് പരിരക്ഷിക്കപ്പെടാനും അവസരമൊരുക്കി.

കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താൽപ്പര്യമുള്ള ആർക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം. https://app-covid19.moph.gov.qa/en/instructions.html

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button