HealthQatar

ഖത്തറിൽ ഒമിക്രോൺ പടരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങൾ കുറവെന്നു ഹെൽത്ത് ഒഫിഷ്യൽ

പ്രതിരോധ നടപടികളിലൂടെയും വാക്സിനേഷനിലൂടെയും കൊവിസ് പാൻഡെമിക്കിന്റെ ഒന്നും രണ്ടും തരംഗങ്ങളെ തരണം ചെയ്യുന്നതിൽ ഖത്തർ വിജയിച്ചുവെന്നും അണുബാധയുടെ മൂന്നാം തരംഗത്തെ പരാജയപ്പെടുത്താൻ ജനങ്ങൾ വാക്‌സിന്റെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കുകയും മുൻകരുതലുകൾ പാലിക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊവിഡ് ഒമൈക്രോൺ വേരിയന്റ് അതിവേഗം പടരുന്നുണ്ടെങ്കിലും രോഗികളിൽ നേരിയതോ മിതമായതോ ആയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂവെന്നും ഇതെക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജമീല അൽ അജ്മി പറഞ്ഞു.

85 ശതമാനത്തിലധികം ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ച്, ഖത്തറിലെ സമൂഹം പ്രതിരോധശേഷി നേടിയതിനാൽ ഒമൈക്രോൺ ലക്ഷണങ്ങൾ മിതവും സൗമ്യവുമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ ഖത്തർ റേഡിയോയോട് സംസാരിക്കവെ അവർ പറഞ്ഞു.

കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളുള്ളവരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവരോ പരിശോധനയ്ക്കായി ആരോഗ്യ കേന്ദ്രത്തിലേക്ക് പോകാൻ അൽ അജ്മി ഉപദേശിച്ചു.

“രോഗബാധിതരായ കേസുകൾക്ക് തീവ്രപരിചരണം ആവശ്യമുണ്ടോ ഇല്ലയോ എന്നറിയാൻ തുടർച്ചയായ നിരീക്ഷണമുണ്ട്. ലോകമെമ്പാടുമുള്ള വാക്സിനേഷൻ നിരക്ക് 70 ശതമാനത്തിൽ എത്തിയാൽ പകർച്ചവ്യാധി അവസാനിക്കും.” അവർ പറഞ്ഞു.

വാക്‌സിനേഷൻ എടുക്കാത്തവരും ആറ് മാസം മുമ്പ് വാക്‌സിൻ എടുത്തവരും പ്രായമായവരും കുട്ടികളുമാണ് പുതിയ തരംഗ അണുബാധയിൽ ഏറ്റവും കൂടുതൽ ഇരയാകുന്നതെന്ന് അവർ പറഞ്ഞു. മൂന്നാമത്തെ ഡോസിൽ നിന്നുള്ള പാർശ്വഫലങ്ങൾ സാധാരണമാണെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button