ഏഴാമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ നാളെ ആരംഭിക്കും
ഏഴാമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ നാളെ സൂഖ് വാഖിഫിൽ ആരംഭിക്കുകയും 2022 ഓഗസ്റ്റ് 10 വരെ തുടരുകയും ചെയ്യും. സൂഖ് വാഖിഫ് സേവന കേന്ദ്രവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാർഷിക കാര്യ വകുപ്പാണ് ഇത് സംഘടിപ്പിക്കുന്നത്.
പ്രാദേശിക ഫാമുകൾ ഫെസ്റ്റിവലിൽ അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഖത്തറിലെ ഈന്തപ്പഴ ഉൽപ്പാദന സീസണുമായി ബന്ധപ്പെട്ട്, ഈന്തപ്പഴം ഉൾപ്പെടെ എല്ലാ ദേശീയ ഉൽപന്നങ്ങളുടെയും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന ഫെസ്റ്റിവൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 വരെയാകും. 80ലധികം ഫാമുകൾ ഇതിൽ പങ്കെടുക്കുന്നു.
The 7th Local Dates Festival will open tomorrow at Souq Waqif and will continue until August 10, 2022#Qatar #Doha https://t.co/wVa9zfN2YW
— The Peninsula Qatar (@PeninsulaQatar) July 26, 2022